കൊടിയത്തൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി. വെസ്റ്റ് കൊടിയത്തൂര്‍ പറക്കുഴി ചെറിയാപ്പുവിന്റെ മകന്‍ ശബീര്‍ ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ജിദ്ധയിലെ ഖുബ്ബൂസ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്കിടെ ഹൃദയ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂമിലേക്ക് തിരിക്കുകയും ഇവിടെവെച്ച് മരിക്കുകയുമായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാര്യയും കുട്ടിയും നാട്ടില്‍ നിന്നും വിസിറ്റിംഗ് വിസയില്‍ സൗദിയില്‍ എത്തിയത്. മുക്കത്തെ പ്രാദേശിക കൂട്ടായ്മയായ മാക് എന്ന സംഘടനയുടെ അംഗമാണ്. മയ്യിത്ത് മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

