നിയമം ലംഘിച്ച് തിരഞ്ഞെടുപ്പ് നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

കണ്ണൂർ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ , രജിസ്ട്രാർ പ്രൊ.ജോബി. കെ ജോസ് ,ഡി.എസ്. സ് നഫീസ ബേബി എന്നിവർക്കെതിരെ എപ്പിഡമിക് 2021 ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർക്ക് കെഎസ്‌യു പരാതി നൽകി. കലക്ടറുടെ നിർദേശം ലംഘിച്ച് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് നടത്തിയ നടപടിക്കെതിരെയാണ് കെഎസ്‌യു ജില്ലാ കലക്ടറെ സമീപച്ചത്തി. തിരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് എസ്എഫ്ഐ നടത്തിയ ആഹ്ലാദപ്രകടനം വിവാദമായിരുന്നു. സംഭവത്തിൽ പ്രവർത്തകർക്കെതിരെ കൂത്തുപറമ്പ് ,തലശ്ശേരി ,പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് എടുത്തിരുന്നു.

