Naattuvaartha

News Portal Breaking News kerala, kozhikkode,

മലപ്പുറം വാട്ടര്‍ അതോറിറ്റി ഓഫീസ് കോമ്പൗണ്ടില്‍ നിന്നും പെരുമ്പാമ്പുകളെ പിടികൂടി

മലപ്പുറം: വാട്ടര്‍ അതോറിറ്റി ഓഫീസ് കോമ്പൗണ്ടില്‍ നിന്നും പെരുമ്പാമ്പുകളെ പിടികൂടി. ഏഴ് പെരുമ്പാമ്പുകളെ ഓഫീസ് കോമ്പൗണ്ടില്‍ കൂട്ടിയിട്ട പൈപ്പുകള്‍ക്കിടയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ കോംപൗണ്ട് വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാനാണ് പൈപ്പുകള്‍ക്കിടയില്‍ ഒരു പാമ്പിനെ ആദ്യം കണ്ടത്. ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി വളണ്ടിയര്‍ സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മറ്റ് ആറ് പാമ്പുകളെ കണ്ടെത്തിയത്. ആര്‍ ആര്‍ ടി വാളണ്ടിയര്‍മാര്‍ ഏഴു പാമ്പുകളേയും പിടികൂടി ചാക്കുകളിലാക്കി.

കാടുമൂടി കിടക്കുന്ന കോമ്പൗണ്ടില്‍ ഉപയോഗിക്കാനുള്ളതും ഉപയോഗ ശൂന്യമായതുമായ നൂറുകണക്കിന് പൈപ്പുകളാണ് കെട്ടിക്കിടക്കുന്നത്. പ്രദേശത്ത് ഇനിയും പാമ്പുകളുണ്ടാവുമെന്നും ശക്തമായ തിരച്ചില്‍ വേണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. കോംപൗണ്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറി.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!