ശൈശവ വിവാഹ ഇരകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം; തെലങ്കാന ഹൈകോടതി


ഹൈദരാബാദ്: ശൈശവ വിവാഹത്തിന്റെ ഇരകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് തെലങ്കാന ഹൈക്കോടതി അറിയിച്ചു. ഇവര്‍ മറ്റൊരാളെ ആശ്രയിച്ച് കഴിയേണ്ടി വരുന്നതിനാല്‍ ഇവര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും, നൈപുണ്യ വികസന സൗകര്യങ്ങളും, ആരോഗ്യ സേവനങ്ങളും അടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

ശൈശവ വിവാഹത്തിന്‍റെ ഇരകളെ സംരക്ഷിക്കാനായി ആരും തന്നെ താത്പര്യം കാണിക്കാറില്ലെന്നും അവരുടേത് ആശ്രിത ജീവിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കവേയാണ് കോടതി ഇത്തരത്തിൽ പരാമര്‍ശങ്ങള്‍ നടത്തിയത്.


