സംസ്ഥാന പാതയില്‍ റോഡ് പ്രവൃത്തിക്കിടെ അപകടം തുടരുന്നു

താമരശ്ശേരി: സംസ്ഥാന പാതയില്‍ റോഡ് പ്രവൃത്തിക്കിടെ അപകടം തുടരുന്നു. വെഴുപ്പൂര്‍ വൃന്ദാവന്‍ ബസ്സ് സ്റ്റോപ്പിന് സമീപം കാറ് ബൈക്കിന് പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. അമ്പലമുക്ക് സ്വദേശി അഷറഫിനാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും കൂടത്തായി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ കാറ് ഇടിക്കുകയായിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി കള്‍വര്‍ട്ട് നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നിടത്താണ് സംഭവം. ഇതിന്റെ തൊട്ടടുത്താണ് നേരത്തെ ബുള്ളറ്റ് കുഴില്‍ വീണ് യാത്രക്കാരന് പരുക്കേറ്റത്. മുക്കം മുതല്‍ കൊയിലാണ്ടി വരേയുള്ള ഭാഗങ്ങളില്‍ റോഡ് നവീകരണ പ്രവൃത്തിക്കിടെ അപകടം നിത്യ സംഭവമാണ്.

