വയനാട്ടില്‍ എം ഡി എം എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മഞ്ചേരി സ്വദേശി ഷൈജു, സുല്‍ത്താന്‍ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് സുല്‍ത്താന്‍ ബത്തേരി പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 300 മില്ലി ഗ്രാം എം ഡി എം എയും 15ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളജിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ഇരുവരും പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

