ഭര്‍ത്താവ് മറ്റ് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു; പരാതിയുമായി യുവതി

ചെന്നൈ: മറ്റ് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തി. ഭാര്യയുടെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വാഷര്‍മെന്‍പേട്ടിലാണ് സംഭവം. മറ്റ് സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും കുളിക്കുന്നതിന്റെയും കിടപ്പറ ദൃശ്യങ്ങളുമാണ് ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയിരുന്നതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സഹോദരി വസ്ത്രം മാറുന്നത് ഭര്‍ത്താവ് ഒളിച്ച് നിന്ന് മൊബൈലില്‍ പകര്‍ത്തുന്നത്കണ്ട യുവതി ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

അയല്‍ വീടുകളിലെയും ബന്ധുക്കളുടെയും ഉള്‍പ്പടെ നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ യുവതി കണ്ടു. തെരുവിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും ഫോണില്‍ കണ്ടു. കൂടാതെ അയല്‍വീട്ടിലെ ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യവും ഫോണിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെതിരെ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

