കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീട്ടില്‍ സ്ഫോടനം

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍ എസ് എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ സ്ഫോടനം. പയ്യന്നൂര്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. ഇന്നലെ രാത്രിയായിരുന്നു സ്‌ഫോടനം. വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചതാണെന്നാണ് സംശയം. പരിക്കേറ്റ ബിജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് സൂചന.

READ ALSO: ആലുവയില്‍ സഹോദരങ്ങളെ വെട്ടിപരിക്കേല്‍പ്പിച്ചു

സ്‌ഫോടനത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. സി പി എം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആലക്കാട്ട് ബിജു. പരിക്കേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.
