കൂറ്റന്‍ രാജവെമ്പാലയെ വെറുംകൈ കൊണ്ട് പിടികൂടി യുവാവ്; വീഡിയോ

ലോകത്ത് പാമ്പുകളെ ഭയക്കാത്തവര്‍ വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ പാമ്പുകളെ കണ്ടാല്‍ തുരത്തി ഓടിക്കാനാകും ആളുകള്‍ ശ്രമിക്കുക. ഇപ്പോഴിതാ ഒരു കൂറ്റന്‍ രാജവെമ്പാലയെ വെറുംകൈ കൊണ്ട് പിടികൂടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

തായ്ലന്‍ഡിലെ ക്രാബി പ്രവിശ്യയിലാണ് സംഭവം. എണ്ണപ്പന തോട്ടത്തിലേക്ക് ഇഴഞ്ഞെത്തിയ രാജവെമ്പാലയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. രാജവെമ്പാല സമീപത്തുള്ള വീടിന്റെ സെപ്റ്റിക്ടാങ്കിന്റെ വിടവിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ പാമ്പ് പിടിത്തക്കാരനാണ് സെപ്റ്റിക് ടാങ്കില്‍ ഒളിക്കാന്‍ ശ്രമിച്ച രാജവെമ്പാലയെ വലിച്ച് പുറത്തേയ്ക്ക് എടുത്തത്. 20 മിനിട്ടോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ പൂര്‍ണമായും വലിച്ച് പുറത്തേക്കിടാനായത്.

4.5 മീറ്ററോളം നീളവും 10 കിലോയൊളം ഭാരവുമുണ്ടായിരുന്നു ഈ കൂറ്റന്‍ രാജവെമ്പാലക്ക്. റോഡിലേക്കെത്തിച്ച പാമ്പ് കഴുത്തില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പലതവണ പാമ്പ് പിടുത്തക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പാമ്പിന്റെ ശ്രദ്ധതിരിച്ച് അതിന്റെ കഴുത്തില്‍ പിടിത്തമിട്ടു പാമ്പിനെ വലിയ ബാഗിനുള്ളിലേക്ക് കയറ്റുകയായിരുന്നു.
വീഡിയോ…
