കൊവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും മൂന്നാഴ്ചക്കുള്ളില്‍ കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രിപറഞ്ഞു. അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച നിയന്ത്രണം തുടരുകയാണ്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പോലീസ് പരിശോധന അര്‍ദ്ധരാത്രി വരെ തുടരും.

