ഇല്ല ! പുതുതായി ഒരു കൊലയാളി വൈറസും മനുഷ്യരില്‍ വന്നിട്ടില്ല ! ഡോക്ടറുടെ കുറിപ്പ് വൈറല്‍

കോവിഡിന് പിന്നാലെ മറ്റൊരു മാരക വൈറസ് മനുഷ്യരെ ബാധിക്കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മലയാളി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ദുബൈ ഇന്റര്‍ നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റലിലെ ശ്വാസകോശ രോഗ വിദഗ്ദനും കോഴിക്കോട് പന്നൂര്‍ സ്വദേശിയുമായ ഡോ. മുഹമ്മദ് അസ്‌ലം ആണ് പുതിയ മുന്നറിയിപ്പിനെതിരെ പോസ്റ്റിട്ടത്.

ഇല്ല ! പുതുതായി ഒരു കൊലയാളി വൈറസും മനുഷ്യരില്‍ വന്നിട്ടില്ല ! പരിഭ്രാന്തരാകാതിരിക്കു ! എന്ന് പറഞ്ഞാണ് ഡോ. അസ്‌ലമിന്റെ കുറിപ്പ് തുടങ്ങുന്നത്.
ഓരോ മൂന്ന് രോഗബാധിതരില്‍ ഒരാളെ കൊല്ലാന്‍ ശേഷിയുള്ള പുതിയ തരം NeoCov കൊറോണ വൈറസിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്നും നിയോകോവ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ വൈറസ് ദക്ഷിണാഫ്രിക്കയില്‍ വവ്വാലുകള്‍ക്കിടയില്‍ കണ്ടെത്തിയതാണെന്നും ഇത് മനുഷ്യകോശങ്ങളില്‍ പ്രവേശിച്ചേക്കാമെന്നും അവകാശപ്പെടുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷത്തില്‍ ഒരു ചൈനീസ് ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പോസ്റ്റില്‍ പറയുന്നു.
അത്തരം വാര്‍ത്തകളില്‍ ശ്രദ്ധ കൊടുക്കാതിരിക്കുക എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
