Naattuvaartha

News Portal Breaking News kerala, kozhikkode,

ഏറ്റുമാനൂരില്‍ എ ടി എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം

ഏറ്റുമാനൂര്‍: പേരൂര്‍ പുളിമൂട് ജംഗ്ഷനിലെ എ ടി എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. നീല ടീ ഷര്‍ട്ടും തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ യുവാവ് എ ടി എം കമ്പി ഉപയോഗിച്ച് തകര്‍ക്കുന്ന ചിത്രമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. എ ടി എമ്മില്‍ നിന്നും പണം നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തയില്ല. ബാങ്ക് അധികൃതര്‍ എത്തി പരിശോധന നടത്തിയാലേ ഇത് സബന്ധിച്ച് വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ.

ഞായറാഴ്ച പുലര്‍ച്ചെ 2.39 ഓടെയാണ് എ ടി എമമില്‍ കവര്‍ച്ചാ ശ്രമം നടന്നത്. പുലര്‍ച്ചെ ഇതുവഴി എത്തിയ യാത്രക്കാരാണ് എ ടി എം തകര്‍ന്നതായി കണ്ടത്. തുടര്‍ന്ന് ഇവര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരോട് സ്ഥലത്ത് എത്താന്‍ ആവശ്യപ്പെട്ടിടുണ്ട്. എ ടി എം യന്ത്രം തകര്‍ത്തശേഷം പണം കവരാന്‍ ശ്രമം നടത്തിയതായാണ് സൂചന. എ ടി എം മെഷീന്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. എ ടി എം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!