Naattuvaartha

News Portal Breaking News kerala, kozhikkode,

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ തിരികെ ബാലികസദനില്‍ എത്തിച്ചു.

READ ALSO: മകളെ വിട്ടു നല്‍കണം; അപേക്ഷയുമായി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ശിശുക്ഷേമസമിതി യോഗം ചേര്‍ന്നു. ബാലിക മന്ദിരത്തില്‍ തുടരാന്‍ താത്പര്യമില്ലെന്നാണ് കുട്ടികളുടെ നിലപാട്. ഇതിനിടെ മകളെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് കുട്ടികളില്‍ ഒരാളുടെ അമ്മ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇക്കാര്യത്തില്‍ ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകും.

READ ALSO: പെണ്‍കുട്ടികളെ കാണാതായ സംഭവം; രക്ഷപ്പെട്ട പ്രതിയെ പിടികൂടി

ബാലികാ മന്ദിരത്തിരത്തില്‍ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇത് പരിഹരിക്കുന്നതില്‍ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെയാണ് പെണ്‍കുട്ടികള്‍ ഇവിടെ നിന്നും കടന്ന് കളഞ്ഞത്. ചില്‍ഡ്രന്‍സ് ഹോമിലെ സുരക്ഷാ വീഴ്ചകള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് അടിയന്തര സിറ്റിംഗ്. കുട്ടികള്‍ക്ക് പറയാനുള്ളതും സിഡബ്ല്യുസി കേള്‍ക്കും.

1 thought on “ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!