കാട് വെട്ടുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു

മമ്പാട്: തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു. മമ്പാട് പുളളിപ്പാടം ഇല്ലിക്കല്‍ കരീം(67) ആണ് മരിച്ചത്. പുള്ളിപ്പാടം അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

