ബോളിവുഡ് താരം കജോളിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം കജോളിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ കജോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകള്‍ നൈസയുടെ ചിത്രമാണ് കുറിപ്പിനൊപ്പം കജോള്‍ പങ്കുവച്ചത്. താരത്തിന്റെ കുറിപ്പിങ്ങനെ. ”എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. എന്റെ ചുവന്ന വലിയ മൂക്ക് നിങ്ങളെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ ഇവിടെ ലോകത്തിലെ ഏറ്റവും സുന്ദരമായ ചിരി വെയ്ക്കുന്നു. നിന്നെ മിസ് ചെയ്യുന്നു നൈസ”

നിരവധി സഹപ്രവര്‍ത്തകരും ആരാധകരുമാണ് കജോളിന് വേഗത്തിലുള്ള രോഗസൗഖ്യം ആശംസിച്ച് കമന്റ് ബോക്‌സില്‍ എത്തിയിട്ടുള്ളത്. നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി നിര്‍മ്മിക്കപ്പെട്ട തൃഭംഗയാണ് കജോളിന്റേതായി പുറത്തെത്തിയ അവസാന ചിത്രം.

