ബക്കറ്റിലെ വെള്ളത്തില്‍ വീണ് എട്ടു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍: ബക്കറ്റിലെ വെള്ളത്തില്‍ വീണ് എട്ടു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കൊളച്ചേരി നാലാം പീടിക ഹുസൈന്റെ മകന്‍ സ്വാബീഹ് ആണ് മരിച്ചത്. വീട്ടിനകത്ത് നിറച്ച് വെച്ച ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞ് വീഴുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

