കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവും വിദേശകറന്‍സിയും പിടികൂടി


കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും ഷാര്‍ജയിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ച വിദേശകറന്‍സിയും പിടികൂടി. കാസര്‍ഗോഡ്, കുറ്റ്യാടി സ്വദേശികളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1030 ഗ്രാം സ്വര്‍ണവും എട്ട് ലക്ഷത്തോളം രൂപക്ക് തുല്യമായ വിദേശകറന്‍സികളുമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കൊയിലാണ്ടി സ്വദേശിയില്‍ നിന്നാണ് ഏകദേശം 8 ലക്ഷത്തോളം രൂപക്ക് തുല്യമായ 39,950 സൗദി റിയാലും 100 ഒമാന്‍ റിയാലും പിടിച്ചെടുത്തത്.


