കട്ടിപ്പാറയില്‍ സി പി ഐ എം സംയോജിത കൃഷി മേഖലാ കണ്‍വെന്‍ഷന്‍ നടത്തി

കട്ടിപ്പാറ: കട്ടിപ്പാറയില്‍ സി പി ഐ എം സംയോജിത കൃഷി മേഖലാ കണ്‍വെന്‍ഷന്‍ നടത്തി. പച്ചക്കറി ഉള്‍പ്പെടെയുള്ള വിവിധ കൃഷി ആരംഭിക്കുന്നത്തിന്റെ മുന്നോടിയായിട്ടാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. വിഷുവിന് വിഷരഹിത പച്ചക്കറി വിതരണം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കണ്‍വെന്‍ഷന്‍ സി പി ഐ എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി സി പി നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി കെ ചന്തുക്കുട്ടി, പി കെ ശശി, മദാരി ജുബൈരിയ, വി പി എ സലാം, പ്രകാശന്‍ കട്ടിപ്പാറ, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷൈജ ഉണ്ണി, വി പി സുരജ, സൈനബ നാസര്‍, കെ പി ശശി, സി കെ കബീര്‍, കെ വി റഫീഖ്, സി പി ഷമില്‍ പ്രസംഗിച്ചു.

