മാനസിക വെല്ലുവിളി നേരിടുന്ന 35കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ പ്രതി പിടിയിൽ

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന 35കാരിയായ യുവതിയെ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ പരിയാപുരം മങ്ങാടന്‍പറമ്ബന്‍ അബ്ദുല്‍ നാസറാണ് പിടിയിലായത്.

2021 നവംബറില്‍ യുവതിയെ തൊട്ടടുത്ത നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. യുവതി രണ്ടു തവണ പീഡനത്തിന് ഇരയായി. തുടര്‍ന്ന് 3 മാസം ഗര്‍ഭിണിയാണന്ന് അറിഞ്ഞതോടെ അബ്ദുല്‍ നാസര്‍ വിദേശത്തേക്ക് കടന്നു. പിന്നാലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതി മംഗളുരു വിമാനത്താവളത്തില്‍ എത്തിയതോടെ കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു

