ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു


കാഞ്ഞങ്ങാട്: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33)നെ ആണ് വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയെ കാണാതായത്. രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം വിനോദ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.

അന്വേഷണത്തില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി പോലീസ് കണ്ടെത്തി. യുവതിയോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പോലീസിനെ അറിയിച്ചു. ഇതില്‍ മനംനൊന്ത് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.


