NAATTUVAARTHA

NEWS PORTAL

മകളെ വിട്ടു നല്‍കണം; അപേക്ഷയുമായി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ ഒരു പെണ്‍കുട്ടിയുടെ മാതാവ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. മകളെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപെണ്‍കുട്ടികള്‍ രക്ഷപെട്ടത്.

ആദ്യത്തെ പെണ്‍കുട്ടിയെ കമ്‌ടെത്തിയത് ബംഗളൂരുവില്‍ നിന്ന് തന്നെയാണ്. ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെടുകയായിരുന്നു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് ഇവരേയും കണ്ടെത്തി.

കേസില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ പെണ്‍കുട്ടിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തി. കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ നിന്ന് മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ ജനുവരി 28ന് വൈകുന്നേരത്തോടെ ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് രാത്രിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളെ രാത്രി 12.30 ടെ കോഴിക്കോടെത്തിച്ചു.

ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത ടോമിന്റെയും ഫെബിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദ്ദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്‌സോ 7, 8,വകുപ്പ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്’ 77 പ്രകാരമാണ് അറസ്റ്റ്. ബംഗളൂരുവില്‍ വച്ച് പെണ്‍കുട്ടികളെ പരിചയപ്പെട്ട ടോമും ഫെബിനും ഇവരെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

1 thought on “മകളെ വിട്ടു നല്‍കണം; അപേക്ഷയുമായി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!