Naattuvaartha

News Portal Breaking News kerala, kozhikkode,

പാലക്കാട് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: റയില്‍വേ കോളനിക്ക് സമീപം വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് എം ഇ എസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ബീന(20)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു വ്യക്തമാക്കി.

READ ALSO: ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഫീസടയ്ക്കാനായി അമ്മ കോളേജില്‍ എത്തിയെങ്കിലും അധികൃതര്‍ സ്വീകരിച്ചില്ലെന്ന് സഹോദരന്‍ പറയുന്നു. സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളജില്‍ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!