Naattuvaartha

News Portal Breaking News kerala, kozhikkode,

ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ് റിപ്പോര്‍ട്ട്, കുടുംബ സുഹൃത്ത് പിടിയില്‍

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് റിപ്പോര്‍ട്ട്. റിമാന്‍ഡില്‍ കഴിയുന്ന എടവക സ്വദേശി റഹീം വിഷം കലര്‍ത്തി നല്‍കിയ ജ്യൂസ് കഴിച്ചാണ് യുവതി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകളായ റിനി 2021 നവംബര്‍ 20 നാണ് മരിച്ചത്. റിനിയുടെ അസ്വഭാവിക മരണത്തിന് പിന്നില്‍ ഓട്ടോ ഡ്രൈവറായ റഹീമാണെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഒളിവില്‍ പോയ റഹീമിനെ തമിഴ്നാട് ഏര്‍വാടിയില്‍ നിന്ന് മാനന്തവാടി പൊലീസ് പിടികൂടുകയായിരുന്നു.

READ ALSO: ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

മാനസിക വൈകല്യമുള്ള റിനിയെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് റഹീം കൊന്നതെന്ന് ലാബ് റിപ്പോര്‍ട്ടില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. റിനി മരിക്കുമ്പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്നു. ഡി എന്‍ എ ടെസ്റ്റില്‍ കുഞ്ഞിന്റെ പിതാവ് റഹീമാണെന്ന് വ്യക്തമായി. മരിച്ച റിനിയുടെ കുടുംബവുമായി റഹീമിന് ഏറെ നാളത്തെ സൗഹൃദ ബന്ധമുണ്ടായിരുന്നു. മാനസിക വൈകല്യമുള്ള റിനിയേയും കുഞ്ഞിനേയും കൊന്നതിന് റഹീമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കുറ്റപ്പത്രം തയ്യാറാക്കുമെന്ന് പോലീസ് അറിയിച്ചു.

READ ALSO: ബക്കറ്റിലെ വെള്ളത്തില്‍ വീണ് എട്ടു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

നേരത്തെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കായിരുന്നു റഹീം റിമാന്‍ഡിലായത്. മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും റഹീമിനെതിരെ കേസെടുത്തിരുന്നു. പ്രതിക്കെതിരെ കൊലപാതകം, ഭ്രൂണഹത്യ, വൈകല്യമുള്ളവര്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വിവിധ വകുപ്പുകളും കൂട്ടിച്ചേര്‍ക്കും.

1 thought on “ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ് റിപ്പോര്‍ട്ട്, കുടുംബ സുഹൃത്ത് പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!