NAATTUVAARTHA

NEWS PORTAL

എസ് കെ എസ് എസ് എഫ് താമരശ്ശേരി മേഖലക്ക് പുതിയ ഭാരവാഹികള്‍

എകരൂല്‍: രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തില്‍ നടന്നുവരുന്ന എസ് കെ എസ് എസ് എഫ് മെംബര്‍ഷിപ്പ് ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച താമരശ്ശേരി മേഖല കൗണ്‍സില്‍ മീറ്റ് കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ ഇസ്ലാമിക് അക്കാദമിയില്‍ ചേര്‍ന്നു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് അണ്ടോണ അധ്യക്ഷത വഹിച്ചു. ആസിഫ് വാഫി റിപ്പണ്‍ മുഖ്യപ്രഭാഷണം നടത്തി.

എസ് കെ എസ് എസ് എഫ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി സയ്യിദ് മുഹമ്മദ് മിര്‍ബാത്ത് ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. ഡോ എം എ അമീറലി, ദാറുല്‍ ഹിദായ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ ഇബ്രാഹിം ഫൈസി, മിദ്ലാജ് അലി കോരങ്ങാട്, വീര്യമ്പ്രം മഹല്ല് സെക്രട്ടറി ടി പി മുഹമ്മദ്, ഷാഹിര്‍ മുഹമ്മദ്, വി.കെ റഷീദ്, അഷ്റഫ് അണ്ടോണ, നവാസ് എകരൂല്‍, സലാം കോരങ്ങാട്, ഉനൈസ് റഹ്‌മാനി, മുനീര്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. റിട്ടേണിങ് ഓഫീസര്‍ മുഹമ്മദ് കാതിയോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

2022-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി അബ്ദുല്‍ വാഹിദ് അണ്ടോണ(പ്രസിഡന്റ്) അനസ് ഇയ്യാട്(വൈസ് പ്രസിഡന്റ്), വി പി അബ്ദുസ്സലാം കോരങ്ങാട്(ജനറല്‍ സെക്രട്ടറി), ഫാസില്‍ കോളിക്കല്‍(വര്‍ക്കിങ് സെക്രട്ടറി), ഉനൈസ് റഹ്‌മാനി പൂനൂര്‍(ട്രഷറര്‍), സബ്വിങ് ഭാരവാഹികളായി റാഷിദ് ഫൈസി മടത്തും പൊയില്‍(ഇബാദ്), മുജീബ് കോരങ്ങാട്(വിഖായ), അലി അക്ബര്‍ ഇയ്യാട് (സഹചാരി), ഫാരിസ് തച്ചംപൊയില്‍ (ട്രന്‍ഡ്), നിസാം കാരാടി(സര്‍ഗലയ), മിദ്‌ലാജ് മടത്തുംപൊയില്‍(കാംപസ്), ഫാസില്‍ തലയാദ്(ത്വലബ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!