വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘം പിടിയില്‍

പാലാ: വള്ളിച്ചിറയില്‍ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. നാലുപുരുഷന്മാരും മൂന്നുസ്ത്രീകളുമടങ്ങുന്ന സംഘമാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത്. പാലാ ഉള്ളനാട് കവിയില്‍ ജോസഫ്(ടോമി-57), ഇടപാടുകാരായ പൂവരണി ആനകുത്തിയില്‍ ബിനു(49), തോടനാട് കാരിത്തോട്ടില്‍ മനോജ്(39), ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കല്‍ ബോബി(57) എന്നിവരെയാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ കെ പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിത്.

READ ALSO: ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ് റിപ്പോര്‍ട്ട്, കുടുംബ സുഹൃത്ത് പിടിയില്‍

പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളാണ് പിടിയിലായ സ്ത്രീകള്‍. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം അഭയ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പാലാ ഡി വൈ എസ ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്.
