കോവിഡ് വ്യാപനം; നാല് തീവണ്ടികൾ കൂടി റദ്ദാക്കി

കോവിഡ് വ്യാപനത്തെ തുടർന്ന് നാല് തീവണ്ടികൾ കൂടി തിങ്കൾ മുതൽ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. മംഗ്ലൂരുസെൻട്രൽ–കോഴിക്കോട് എക്‌സ് പ്രസ്, കോഴിക്കോട് – കണ്ണൂർ എക്‌സ്‌പ്രസ്, കണ്ണൂർ– ചെറുവത്തുർ എക്‌സ്‌പ്രസ്, ചെറുവത്തൂർ–മംഗ്ലൂരുസെൻട്രൽ എന്നീ വണ്ടികളാണ് നിർത്തിയത്. ഫെബ്രുവരി 15 വരെയാണ് സർവ്വീസ് ഒഴിവാക്കിയത്.

