NAATTUVAARTHA

NEWS PORTAL

സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ മടക്കി അയയ്ക്കരുത്: മന്ത്രി വീണാ ജോര്‍ജ്

സ്വകാര്യ ആശുപത്രികള്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ ചികിത്സ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡേതര ചികിത്സ തേടുന്ന രോഗികളെ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടാല്‍ ചികിത്സ നിഷേധിക്കുന്ന പ്രവണത ശരിയായ കാര്യമല്ല. കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ വരരുത് എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!