കരടിയുടെ കൂട്ടിലേക്ക് മൂന്ന് വയസുകാരിയെ എറിഞ്ഞ് പെറ്റമ്മയുടെ ക്രൂരത

കരടിയുടെ കൂട്ടിലേക്ക് മൂന്ന് വയസുകാരിയെ എറിഞ്ഞ് നല്‍കി പെറ്റമ്മയുടെ ക്രൂരത. ഉസ്ബെസ്‌കിസ്താനിലെ ഒരു മൃഗശാലയിലാണ് സംഭവം. മൃഗശാലയിലെത്തിയ യുവതി കുട്ടിയെ കരടിക്കൂടിന്റെ റെയ്ലിങ്സിന് മുകളിലൂടെ തൂക്കി പിടിച്ച് കരടിയുടെ ശ്രദ്ധയാകര്‍ഷിച്ച ശേഷം താഴേക്ക് എറിയുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും യുവതി മകളെ കരടിക്കൂട്ടിലേക്ക് എറിഞ്ഞു കഴിഞ്ഞിരുന്നു.

താഴേക്ക് വീണ കുട്ടിയെ കണ്ട് മൃഗശാലയിലെ സുസു എന്ന കരടി പാഞ്ഞെത്തുകയും ചെയ്തു. എന്നാല്‍ കൂടിനുള്ളിലെ കിടങ്ങിലേക്ക് കരടി വീണതിനാല്‍ കുട്ടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് മൃഗശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് കരടിക്കൂട്ടില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെടുത്തത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷത്തോളം ജയില്‍ ശിക്ഷ ലഭിക്കും. മുകളില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ മൂന്ന് വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീഡിയോ…
