കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് പയ്യോളി നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍ക്കുമെതിരെ കേസ്

പയ്യോളി: കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് പയ്യോളി നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവായ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, കൗണ്‍സിലര്‍ സിജിന മോഹനന്‍ എന്നിവര്‍ക്കെതിരെ പയ്യോളി പൊലീസാണ് കേസ് എടുത്തത്. കൊവിഡ് വാരാന്ത്യ നിയന്ത്രണം ലംഘിച്ച് ഞായറാഴ്ച റോഡ് ഉദ്ഘാടനം 50 ല്‍ പരം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയതിനാണ് കേസ്. സി പി ഐ എം കിഴൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി നല്‍കിയ പരാതിയിന്മേലാണ് പൊലീസ് നടപടി.

