Naattuvaartha

News Portal Breaking News kerala, kozhikkode,

ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും ചാടിപോയ സംഭവം; പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. എ എസ് ഐ സജി, സി പി ഒ ദിലീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രതിയുടെ കസ്റ്റഡി കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതയുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയത് പെണ്‍കുട്ടികളുടെ മൊഴി പ്രകാരമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!