സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമക്കാര്‍ക്ക് അവസരം

കോഴിക്കോട്: ജല അതോറിറ്റി കോഴിക്കോട് ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന് കീഴില്‍ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ ജല്‍ ജീവന്‍ മിഷന്‍ പ്രകാരം പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ വളണ്ടിയറായി നിയമിക്കുന്നു. 631 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരണം വരെയോ പരമാവധി ഒരു വര്‍ഷത്തേക്കോ ആണ് നിയമനം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി രണ്ടിന് രാവിലെ 11 മുതല്‍ രണ്ടു വരെ മലാപ്പറമ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫോണ്‍: 0495 2374570.

