വിമാനച്ചിലവിനി തുച്ഛം

ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്രാ ചെലവ് കുത്തനെ കുറയാൻ സാധ്യത. യാത്രക്കാർക്ക് കൂടുതൽ ലാഭകരമാകുന്ന തരത്തിലുള്ള മത്സരത്തിനാണ് ആഭ്യന്തര വിമാന സർവീസ് വിപണി സാക്ഷ്യം വഹിക്കാൻ പോകുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഇതോടെ മറ്റ് കമ്ബനികളും പുതിയ മാറ്റങ്ങളുടെ ഭാഗമാകാൻ നിർബന്ധിതരാകുമെന്ന് ഉറപ്പാണ്.

