പുതുക്കുടി കോട്ടായി ഫുട്പാത്ത് ഉദ്ഘാടനം

പെരുമണ്ണ: പുതുക്കുടി കോട്ടായി 1,95,000 രൂപ വകയിരുത്തി നിര്‍മ്മിച്ച ഫുട്പാത്തിന്റെ ഉദ്ഘാടനം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ കെ ഷമീര്‍ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി സെയ്തുട്ടി, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ പി പി വിജയകുമാര്‍, ശ്യാംകുമാര്‍, സി ഡി എസ് മെമ്പര്‍ മാലതി, അയല്‍സഭ അംഗങ്ങളായ കബീര്‍, സാബിറ, സുബ്രഹ്‌മണ്യന്‍ ചീരോത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

