സ്ത്രീകള്‍ക്ക് നേരെ അതിക്രമവും അശ്ലീല പ്രദര്‍ശനവും; ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട: സ്ത്രീകള്‍ക്കുനേരെ അതിക്രമവും കയ്യേറ്റവും അശ്ലീലപ്രദര്‍ശനവും നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വടശ്ശേരിക്കര പള്ളിക്കമുരുപ്പീല്‍ റെജി പി രാജു(45)വാണ് അറസ്റ്റിലായത്. റെജി റാന്നി കന്നാംപാലത്തിനടുത്ത് ഒരു വീട്ടില്‍ അതിക്രമിച്ചകയറി 28 കാരിയെ കടന്നുപിടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു. സംഭവം. യുവതി ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപെട്ട ഇയാളെ മണിക്കൂറുകള്‍ക്കകം റാന്നി പോലീസ് പിടികൂടി. എസ് ഐ സായി സേനന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ സുധീര്‍, സുധീഷ് കുമാര്‍ എന്നിവരുണ്ടായിരുന്നു.

