കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷ്(39) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലര്‍ച്ചെ ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമിക്കാനെത്തുന്നതു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമിച്ചത് ഒറ്റയാന്‍ ആണെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ച് തന്നെ റിജേഷ് മരിച്ചു.

