കേന്ദ്ര സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധമെന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം. ‘ഇന്ത്യയിലെ ഇരുണ്ട ഇടനാഴികളില്‍ ആണോ നാം ജീവിക്കുന്നത് എന്ന തോന്നല്‍ ഉളവാക്കുന്നു. ഇത് പ്രതിഷേധാര്‍ഹം തന്നെ എല്ലാ മാധ്യമ പ്രവര്‍ത്തകരും ഈ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വരണമെന്നും അസോസിയേഷന്‍ അറിയിച്ചു. ലോകം ഭരിച്ചിരുന്ന ഏകാധിപതികള്‍ എക്കാലവും അവര്‍ക്ക് മെരുങ്ങാത്ത മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും
ക്രൂശിച്ചിരിക്കുന്നു…’ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍നിന്നും വിഭിന്നമല്ലെന്ന് മീഡിയ വണ്‍ ചാനലിന്റെ പ്രക്ഷേപണം തടഞ്ഞ് ഉത്തരവായതിലൂടെ സ്വയം തെളിയിച്ചു കൊണ്ടിരിക്കുന്നു… അവര്‍ക്ക് മെരുങ്ങാത്ത ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നാവുകളെ മുറിച്ച് മാറ്റുന്ന രീതിയ്ക്ക് സമാനമാണ് ഇതും.

READ ALSO: മീഡിയവണ്‍ സംപ്രേഷണ വിലക്ക് രണ്ടുദിവസത്തേക്ക് മരവിപ്പിച്ച് ഹൈകോടതി

റൈസിങ് കാശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററായ ഷുജാത് ബുഖാരിയെ അജ്ഞാതരെന്ന് പറയുന്നവര്‍ കൊലപ്പെടുത്തിയത് വേദനയോടെയും അതിലേറെ പ്രതിഷേധത്തോടെയും ഓര്‍മിക്കുന്നു. ജേര്‍ണലിസ്റ്റുകള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമെതിരെ നിരന്തരം ഭരണകൂടവും പോലീസും നിരവധി യു എ പി എ കേസുകള്‍ ചുമത്തി ദ്രോഹിക്കുന്നതും ഇന്ന് ഇന്ത്യയില്‍ പതിവായിരിക്കുന്നു. ഇപ്പോള്‍ ഈ മേഖലയിലെ ഏറ്റവും വലിയ മാധ്യമക്കൂട്ടായ്മയായ കാശ്മീര്‍ പ്രസ്സ് ക്ലബ്ബും ചതിയിലുടെയും, ബലപ്രയോഗത്തിലൂടെയും പൂട്ടിച്ചിരിക്കുകയാണ് എന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്റെ പ്രതിഷേധ പ്രസ്താവനയില്‍ സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ്ന്മാരായ സലീം മൂഴിക്കല്‍, ബേബി കേ ഫിലിപ്പോസ്, സംസ്ഥാന സീനിയര്‍ സെക്രട്ടറി കെ കെ അബ്ദുള്ള, സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, സംസ്ഥാന ട്രെഷറര്‍ ബൈജു പെരുവ എന്നിവര്‍ പറഞ്ഞു.
