വ്യാപാര സ്ഥാപനത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം; രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

കോഴിക്കോട്: മാങ്കാവ് ജംഗ്ഷനില്‍ പീപില്‍സ് എന്ന പേപ്പര്‍ ഗ്ലാസ്, പ്ലേറ്റ് മൊത്തവ്യാപാര സ്ഥാപനത്തിന്റെ മറവില്‍ മയക്കുമരുന്ന് വ്യാപരം നടത്തിയ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. പെരുമണ്ണ പണിക്കര വലിയപറമ്പില്‍ വീട്ടില്‍ നിഹാല്‍(25), ബേപ്പൂര്‍ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാര്‍(24) എന്നിവരാണ് പിടിയിലായത്.

സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ലക്ഷത്തിലധികം വിലവരുന്ന മാരക മയക്കുമരുന്നുകളായ 27ഗ്രാം എം ഡി എം എ, 18 ബോട്ടില്‍ ഹാഷിഷ് ഓയില്‍, എല്‍ എസ് ഡി സ്റ്റാമ്പുകള്‍ എന്നിവ പിടിച്ചെടുത്തു. സ്ഥാപന നടത്തിപ്പുകാരനാണ് നിഹാല്‍.

എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് കോഴിക്കോട് നടത്തിയ നിരീക്ഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. എക്‌സ്സൈസ് കമ്മീഷണര്‍ ഉത്തര മേഖല സ്‌ക്വാഡ് അംഗങ്ങളായ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി. ഇന്‍സ്പെക്ടര്‍ ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ ഷിബു ശങ്കര്‍, കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ്
ഓഫീസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ ദാസ്, ഫെറോക് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സതീശന്‍, അസി. ഇന്‍സ്പെക്ടര്‍ നിഷില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ അശ്വിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
