ബൈക്കില്‍ ഷാള്‍ കുടുങ്ങി റോഡില്‍ വീണ പെണ്‍കുട്ടി മരിച്ചു

കോയമ്പത്തൂര്‍: ബെക്കില്‍ യാത്രചെയ്യവേ ഷാള്‍ കഴുത്തില്‍ മുറുകി റോഡില്‍ വീണ പെണ്‍കുട്ടി മരിച്ചു. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്‌മണിയുടെ മകള്‍ ദര്‍ശന(10) ആണ് മരിച്ചത്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍ക്കാരന്റെ ബൈക്കില്‍ അമ്മ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു തിരികെ വരുമ്പോഴായിരുന്നു അപകടം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. അസുഖമുള്ളതിനാല്‍ കാറ്റു തട്ടാതിരിക്കാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ചുറ്റിയിരുന്നു. റോഡില്‍ തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍ നിന്ന് വേര്‍പെട്ടാണു മരിച്ചത്.

