നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോർഡ്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടണമെന്ന ആവിശ്യവുമായി വൈദ്യുതി ബോർഡ്. നിരക്ക് വർധന ആശ്യപെട്ടുകൊണ്ടുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷൻ മുമ്പാകെ ഇന്ന് സമർപ്പിക്കും. ഈ വർഷം യൂണിറ്റിന് 1 രൂപ വർധിപ്പിക്കണമെന്നും 5 വർഷം കൊണ്ട് 2.30 രൂപ കൂട്ടണമെന്നുമാണ് ആവശ്യം. വൈദ്യുതി ബോർഡ് ആവിശ്യപെടുന്നത് ഏറ്റവും ഉയർന്ന നിരക്ക് വർധനയെന്നാണ് വിലയിരുത്തൽ. ചെറിയ നിരക്ക് വർധനവില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും, നിരക്ക് വർധനയിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു.

