ചാക്കോച്ചൻ ഇനി കർണ്ണാടകയിൽ പോസ്റ്റ്മാൻ; ആരാധകരോട് പുതിയ ജോലിയെക്കുറിച്ച് താരം


ഒരു ഇന്ത്യൻ നടനും നിർമ്മാതാവുമായ താരമാണ് കുഞ്ചാക്കോ ബോബൻ. പ്രേക്ഷകരുടെ സ്വന്തം ചാക്കോച്ചൻ. രണ്ട് പതിറ്റാണ്ടിലേറെയായി 90-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിരവധി പുരസ്കാരങ്ങൾ താരം കരസ്ഥമാക്കിയിട്ടുണ്ട്. കാലമെത്രെ കഴിഞ്ഞാലും പ്രേക്ഷകർക്ക് ഇപ്പോഴും ചാക്കോച്ചൻ ആ പഴയ ചോക്ലേറ്റ് പയ്യൻ തന്നെയാണ്.

ഇപ്പോൾ തനിക്ക് കർണ്ണാടകയിൽ പോസ്റ്റ്മാൻ ആയി ജോലികിട്ടിയെന്ന സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ഷാജി അസീസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ഇന്നസെന്റ്, ശരത് കുമാർ, മീരാ നന്ദൻ എന്നിവർ അഭിനയിച്ച് 2010-ൽ പുറത്തിറങ്ങിയ ചാക്കോക്കാൻ ചിത്രമാണ് ഒരിടത്തൊരു പോസ്റ്റ്. ചിത്രത്തിൽ ഒരു പോസ്റ്റ് മാന്റെ റോളിലാണ് താരം എത്തുന്നത്.
സിനിമയിലെ ചാക്കോച്ചന്റെ ചിത്രം നൽകിയതാണ് കർണാടക ഗവൺമെന്റ് ജോലി ഒഴിവുകളുടെ പരസ്യം പ്രസിദ്ധീകരിച്ചത്. താരം അത് തന്റെ അക്കൗണ്ടിലൂടെ സന്തോഷത്തോടെ പങ്ക് വെക്കുകയും ചെയ്തു.

