മീഡിയവണ്‍ സംപ്രേഷണ വിലക്ക് രണ്ടുദിവസത്തേക്ക് മരവിപ്പിച്ച് ഹൈകോടതി

കൊച്ചി: മീഡിയവണ്‍ ചാനലിന്റെ പ്രവര്‍ത്തനം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേക്ക് ഹൈകോടതി മരവിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനോട് കോടതി വിശദീകരണം തേടി. ഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.