പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിനെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറട കൂത്താലി പന്നിമല പാറശ്ശേരില്‍ പുത്തന്‍ വീട്ടില്‍ സതീഷ് കുമാര്‍(25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബറിലും 2021 ആഗസ്റ്റിലും വീട്ടില്‍ നിന്നാണ് പ്രതി പലതവണ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.

