പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: ജില്ലാ പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോടാഗിങ് നടത്തുന്നതിനും ഇ- ഗ്രാമ സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും മറ്റുമായി പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്/കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒരു വക്ഷത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നുമിടയില്‍. യോഗ്യരായവര്‍ ഫെബ്രുവരി നാലിന് ഉച്ചക്ക് 12ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2370050.

