NAATTUVAARTHA

NEWS PORTAL

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അവശിഷ്ടങ്ങള്‍ നീക്കി തെളിവ് നശിപ്പിക്കാന്‍ നീക്കം

കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവ സ്ഥലത്തേക്ക് പൊലീസ് എത്തുന്നതിന് മുന്‍പ് സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നതായി പൊലീസ്് വിശദമാക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പയ്യന്നൂരിനടുത്ത് കാങ്കോല്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടില്‍ ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറി സമീപവാസികള്‍ കേട്ടത്. ഈ വീട്ടില്‍ ഇത് രണ്ടാംതവണയാണ് ബോംബ് നിര്‍മ്മാണത്തിനിടെ അപകടമുണ്ടാവുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ പരിക്കേറ്റയാളെ സംഭവസ്ഥലത്ത് നിന്ന് മാറ്റുകയും സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തതായും പൊലീസ് പറയുന്നു.

വിവരമറിഞ്ഞ് പെരിങ്ങോം പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ബോംബിന്റെ അവശിഷ്ടങ്ങളുള്‍പെടെ മാറ്റിയിരുന്നു. ബിജുവിനെ രഹസ്യമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൂട്ടാളികള്‍ കൊണ്ടുപോവുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇന്നലെ ഫൊറന്‍സിക് സംഘം നടത്തിയ വിശദ പരിശോധനയിലാണ് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനമാണെന്ന് വ്യക്തമായത്. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് കേസെടുത്ത പൊലീസ് കോഴിക്കോട് ആശുപത്രിയില്‍ എത്തി പ്രതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

പ്രദേശത്ത് സംഘര്‍ഷ അവസ്ഥ ഇല്ലാത്ത സമയത്തുള്ള ഈ ബോംബ് നിര്‍മ്മാണം നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍ എസ് എസ് നീക്കമാണെന്നും നേതൃത്വത്തിന്റെ അറിവോടെ നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി എം സംഭവത്തേക്കുറിച്ച് പറയുന്നു. കണ്ണൂരില്‍ വീട്ടില്‍ ബോംബ് നിര്‍മ്മാണണത്തിനിടെ പൊട്ടിത്തെറിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൈവിരലുകള്‍ അറ്റുപോയിരുന്നു. ഇയാളുടെ ഇടത്തെ കൈപ്പത്തിക്കാണ് പരിക്കേറ്റിരിക്കുന്നത്. സി പി എം നേതാവായിരുന്ന ധനരാജിനെ വധിച്ച കേസിലെ എട്ടാം പ്രതിയായ ബിജു മറ്റ് അഞ്ച് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!