ഓടികൊണ്ടിരുന്ന റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചു

ആയഞ്ചേരി: വില്യാപ്പള്ളി റോഡില്‍ കുറിച്ചാം വള്ളി താഴെ ഓടികൊണ്ടിരുന്ന റോഡ് റോളറിന്റെ ഒരുവശത്തെ ചക്രം ഊരിത്തെറിച്ചു. റോഡ് റോളര്‍ അല്‍പ്പ ദൂരം മുന്നോട്ട് പോയി റോഡില്‍ തങ്ങി നിന്നു. തെറിച്ചുവീണ ചക്രം റോഡിലൂടെ നീങ്ങി 25 മീറ്റര്‍ ദൂരെ പതിച്ചു. റോഡില്‍ മറ്റു വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

