ലോറിയില്‍ കടത്തുകയായി കോടികളുടെ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: കൊടകരയില്‍ ലോറിയില്‍ കടത്തുകയായി കോടികളുടെ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ ലുലു, പൊന്നാനി സലീം, വടക്കാഞ്ചേരി ഷാഹിന്‍ എന്നിവരാണ് പിടിയിലായത്. 460 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ അഞ്ച് കോടി വില മതിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതികളിലൊരാളായ ഷാഹിന്‍ നേരത്തെ പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

