യു പിയില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്: യു പിയില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ട് ദിവസം മുന്‍പ് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം ബുലന്ദ്ഷഹറിലെ ഛത്താരി പൊലീസ് സ്റ്റേഷന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഡോക്ടറായ കുട്ടിയുടെ പിതാവിന്റെ രണ്ട് ജീവനക്കാര്‍ അറസ്റ്റിലായി. പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതോടെ പിതാവ് പൊലീസില്‍ വിവരമറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. അറസ്റ്റിലായ രണ്ടുപ്രതികളും കുട്ടിയുടെ പിതാവിന്റെ മുന്‍ ജീവനക്കാരാണ്. പൊലീസില്‍ നല്‍കിയ പരാതിയില്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത്തിനിടെയാണ് കുറ്റം സമ്മതിച്ചത്. രണ്ട് വര്‍ഷം മുന്‍പ് അറ്റെന്‍ഡര്‍മാരായിരുന്ന പ്രതികളെ ഡോക്ടര്‍ ജോലിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. ഈ വൈരാഗ്യമാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.

