വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് കവര്‍ച്ച നടത്തി

ഉത്തര്‍പ്രദേശ്: വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് കവര്‍ച്ച നടത്തി. ദഖാബായ് ജെയിന്‍(55) ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഇന്‍ഡോര്‍ ദെപാല്‍പൂരിലാണ് സംഭവം. വീട്ടിലെത്തിയ മോഷ്ടാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണമായ കൊലപാതകം. കൊലക്ക് ശേഷം 25000 രൂപയും ആഭരണങ്ങളും മോഷ്ടാവ് കവര്‍ന്നു. പലചരക്ക് കടനടത്തുന്ന ഭര്‍ത്താവ് ശാന്തിലാല്‍ ജെയിന്‍ രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തയത്.

മോഷണം മാത്രം ലക്ഷ്യമിട്ടാണ് അക്രമി വീട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രാഥമിക അന്വേഷണങ്ങളില്‍ നിന്നും പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷ്ടാവുമായി മല്‍പിടുത്തം നടന്നതിന്റെ പരിക്കുകള്‍ വീട്ടമ്മയുടെ ദേഹത്തുണ്ടായിരുന്നു. വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പ്രതിയെ പിടികൂടാനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

