പ്രാർത്ഥനകൾക്കൊടുവിൽ വാവസുരേഷിന്റെ ആരോഗ്യനിലയിൽ ആശ്വാസം

മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി കണ്ട് തുടങ്ങി. ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രം പ്രവർത്തിച്ചിരുന്ന വാവ സുരേഷിന്റെ ഹൃദയം സിപിആർ നൽകിയശേഷമാണ് പുരോഗതി ഉണ്ടായത്.

ഹൃദയത്തിന്റെ പ്രവർത്തനം ഇപ്പോൾ l നിലയിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അതേസമയം കോട്ടയം മെഡിക്കൽ കോളേജിലെത്തി മന്ത്രി പി എൻ വാസവൻ വാവ സുരേഷിനെ സന്ദർശിച്ചു. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തിട്ടില്ല എന്നും മന്ത്രി വാസവൻ വ്യക്തമാക്കി.

തലച്ചോറിലേക്ക് രക്തം എത്താത്തത് മൂലം തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ ആയിട്ടില്ല. പൂർണ്ണമായും പ്രതീക്ഷയുണ്ട് എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത് എന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയതായി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
