വിസ്മയ കേസ്; കിരണിന്റെ പിതാവ് കൂറുമാറിയതായി കോടതി

കൊല്ലം: വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറിയതായി കോടതി. ആത്മഹത്യ കുറിപ്പ് എഴുതി വെച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന്‍ പിള്ള മൊഴി നല്‍കി. ആത്മഹത്യാ കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും കോടതിയില്‍ പിള്ള പറഞ്ഞു. നേരത്തെ പൊലീസിന് നല്‍കിയ മൊഴിയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ആത്മഹത്യ കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല.

കഴിഞ്ഞ ജൂണ്‍ 21ന് ഭര്‍തൃഗൃഹത്തിലെ ശുചിമുറിയിലാണ് വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 102 സാക്ഷികളും, 92 റെക്കോഡുകളും 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകളാണ് ഉള്ളത്.

